വീണ്ടും റെഡ് അലർട്ട്; കനത്ത മഴ മുതൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യത; ജാഗ്രത

കനത്ത മഴ മുതൽ അതിതീവ്ര മഴ വരെ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്.

Last Updated: ചൊവ്വ, 13 ഓഗസ്റ്റ് 2019 (14:14 IST)
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മുതൽ അതിതീവ്ര മഴ വരെ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 9 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :