അനുബന്ധ വാര്‍ത്തകള്‍
- കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; വ്യാപക മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കരമനയാറ്റിൽ 2 എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു
- വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പള്ളി വികാരി അശ്ലീല വീഡിയോ അയച്ചു; മറ്റൊരു വൈദികന് അയച്ചു തന്നതാണെന്ന് വിശദീകരണം
- പിണറായി വിജയന്റെ മകളായിപ്പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ; വീണയെ പിന്തുണച്ച് ആര്യ
- സംസ്ഥാനത്ത് പലയിടത്തും കടല്‍ പ്രക്ഷുബ്ധം; വിവിധയിടങ്ങളില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരെ കാണാതായി
കേരളത്തില്‍ പരക്കെ മഴ; കാലവര്‍ഷം ശക്തി പ്രാപിക്കുന്നു
കേരളത്തില്‍ കാലവര്‍ഷം പതിയെ ശക്തി പ്രാപിക്കുന്നു. അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. തീരദേശ മേഖലകളില്‍ ശക്തമായ മഴ ലഭിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണം.
മധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടേയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീനത്താലുമാണ് വ്യാപക മഴ ലഭിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.