അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (16:40 IST)
രാജ്യത്ത് ഈ വർഷം സാധരണ കാലവർഷം തന്നെ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഈ വർഷം സാധാരണ മൺസൂൺ ഉണ്ടാകും.2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂണ്‍ 4, ഡല്‍ഹി ജൂണ്‍ 27, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ദിവസങ്ങളിലാണെത്തുകയെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.