അനുബന്ധ വാര്‍ത്തകള്‍
- അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവന് രക്ഷാ മരുന്ന് ജര്‍മ്മനിയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു
- കനത്ത മഴ: വയനാട്,തൃശൂർ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- സ്വർണ്ണക്കടത്ത്: അരക്കോടിയുടെ സ്വർണ്ണം പിടിച്ചു
- കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
- തീവ്രമഴ: സംസ്ഥാനത്തെ അഞ്ചുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
മഴയെ തുടര്‍ന്ന് ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍
കാലവര്‍ഷ കാറ്റിന്റെ ശക്തി കൂടിയാണ് സംസ്ഥാനത്തെ നിലയ്ക്കാത്ത മഴയ്ക്കു കാരണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
കാലവര്‍ഷ കാറ്റിന്റെ ശക്തി കൂടിയാണ് സംസ്ഥാനത്തെ നിലയ്ക്കാത്ത മഴയ്ക്കു കാരണം. വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും അതീവ ജാഗ്രത തുടരണം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.