സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 29 ജൂലൈ 2024 (20:39 IST)
അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവന്‍ രക്ഷാ മരുന്ന് മില്‍റ്റിഫോസിന്‍ ജര്‍മ്മനിയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എത്തി മരുന്ന് കൈമാറി. പ്രത്യേകമായ ഒരു മരുന്ന് ഈ രോഗത്തിന് ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മില്‍റ്റിഫോസിന്‍ രാജ്യത്ത് വളരെ ലഭ്യത കുറവുള്ള മരുന്നാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മരുന്ന് എത്തിച്ചിരിക്കുന്നത്.
കൂടുതല്‍ ബാച്ച് മരുന്ന് വരും ദിവസങ്ങളില്‍ എത്തിക്കും. അതിനിടെ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുവയസുളള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.