കനത്ത മഴ, എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (18:21 IST)
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ
(31/08/2022) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

ശക്തമായ മഴയെത്തുടർന്ന് കൊച്ചിയിൽ ഇന്ന് വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരുന്നു. കൊച്ചിയിലെ മഴയ്ക്ക് കാരണം ചക്രവാത ചുഴിയാണെന്നാണ് കുസാറ്റ് കാലാവാസ്ഥാവിഭാഗം മേധാവി ഡോ അഭിലാഷ് അറിയിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളിലും ചുരുങ്ങിയ സമയം കൊണ്ട് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :