രേണുക വേണു|
Last Modified ശനി, 5 നവംബര്‍ 2022 (08:41 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തുലാവര്‍ഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെ സ്വാധീനം കൂടിയുള്ളതിനാലാണ് മഴ ശക്തമാകുക. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ മഴ ശക്തമായി ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം നവംബര്‍ ഒന്‍പതാം തിയതിയോടെ ഒരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.