വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 27 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (17:15 IST)
മലപ്പുറം: പെരിന്തൽമണ്ണയിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 27 കാരൻ അറസ്റ്റിലായി. ഏലംകുളം സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ട്പോയി പ്രതി പീഡിപ്പിച്ചു എന്നാണു രക്ഷിതാക്കൾ നൽകിയ പരാതി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :