1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Heat in nine districts

ഒന്‍പത് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഈ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുക, ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്

Heavy Heat in nine districts
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ കനത്ത ചൂടിനു സാധ്യത. മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. 
 
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണം. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരം ചൂടാകുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. 
 
അടുത്ത ലേഖനം
ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക്; ലോക ചാമ്പ്യനെ ഇന്നറിയാം