അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടുള്ള മാര്‍ച്ച്; സംസ്ഥാനത്തിന്റെ 60ശതമാനത്തോളം ഭാഗത്തും 40ഡിഗ്രി സെല്‍ഷ്യസിലധികം ചൂട്
- കുറയുന്നില്ലല്ലോ ചൂട് ! ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക
- Rain Kerala: ഇന്നുരാത്രി ആറുജില്ലകളില്‍ മഴയ്ക്ക് സാധ്യത
- Kerala Weather: കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ചൂട് ഉയരും; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
- തൊഴിലുറപ്പ് പദ്ധതി: വര്‍ധിപ്പിച്ച വേതനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍, കൂടുതല്‍ വേതനം ഹരിയാനയില്‍
എറണാകുളത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കനത്ത ചൂടില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഏപ്രില്‍ 4 വരെ *കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച്31 മുതല്‍ ഏപ്രില്‍ 04 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.