സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 27 ജനുവരി 2026 (10:18 IST)
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിയെ വിളിച്ചുവരുത്തി കസേര തട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് എലത്തൂരിലാണ് സംഭവം. 26 കാരിയായ യുവതിയുമായി എലത്തൂര്‍ സ്വദേശി വൈശാഖ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതി വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വര്‍ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
യുവതിയുടെ മരണം ആത്മഹത്യ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ പോലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇരുവരും കസേരയില്‍ കയറി നിന്ന് ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ടൊന്നും ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തിയെന്നുമുള്ള മൊഴി വൈശാഖന്‍ പോലീസിന് നല്‍കി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പേ വൈശാഖന്‍ പീഡിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.