ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (12:03 IST)
സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ജനവാസ മേഖലകളിൽ ക്വാറികൾക്കുള്ള ദൂരപരിധി 200 മീറ്റർ വേണമെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഈ ഉത്തരവാണ് കോടതി സ്റ്റേ ചെയ്‌തിരിക്കുന്നത്. ദൂരപരിധി 50 മീറ്റർ മാത്രം മതിയെന്നാണ് വിഷയത്തിൽ സർക്കാർ നിലപാട്.

പാലക്കാട് ജില്ലയിലെ ഒരു പരാതി കണക്കിലെടുത്താണ് ക്വാറികൾക്ക് ദൂരപരിധി 200 ആക്കണമെന്ന് ട്രൈബ്യൂണൽ വിധിച്ചത്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതിനെ തുടർന്നാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസിൽ ട്രൈബ്യൂണൽ പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് തീരുമാനമെടുത്തത് എന്നായിരുന്നു. പാറമട ഉടമകളുടെ പ്രധാനവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :