കൊവിഷീൽഡ്: രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (17:38 IST)
കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരള ഹൈക്കോടതി. വെബ്‌സൈറ്റിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശം നൽകി. കിറ്റെക്‌സിന്റെ ഹർജിയിലാണ് നിർദേശം.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷനിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു. ഈ വിവേചനം ചൂണ്ടികാണിച്ചാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്
എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :