യുവതിയെ പീഡിപ്പിച്ചു നഗ്നചിത്രങ്ങൾ എടുത്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:05 IST)
തിരുവനന്തപുരം : യുവതിയെ നയത്തിൽ വശത്താക്കി ഹോട്ടലിൽ കൊണ്ടുവന്നു ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സ്വദേശി പ്രേംനിവാസിൽ പ്രേംജിത്ത് എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.

സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചു പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാത്തതിനെ തുടർന്നാണ് ഇയാൾ നഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :