ബൈക്ക് മോഷ്ടാവിനെ പിടിച്ചപ്പോള്‍ യുവാവ് പീഡനക്കേസിലെ പ്രതി എന്ന് കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 18 ജൂണ്‍ 2021 (20:37 IST)
ആലപ്പുഴ: ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പീഡനക്കേസിലെ പ്രതിയാണെന്ന് യുവാവ് സമ്മതിച്ചു. ആലപ്പുഴ സീവ്യൂ വാര്‍ഡിലെ പുതുവല്‍ പുരയിടം വീട്ടില്‍ റെനീഷ് എന്ന അജി (21) ആണ് മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ പോലീസ് പിടിയിലായത്.

തൃശൂര്‍ സ്വദേശിയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ച ശേഷം കറങ്ങാന്‍ ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകളില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നു കണ്ടെത്തി.

കളര്‍കോട് ജംഗ്ഷനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ സൗത്ത് പോലീസ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ് എന്ന് കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :