അനുബന്ധ വാര്‍ത്തകള്‍
- കാമുകനൊപ്പം പോയി ആറുമാസം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിച്ചു
- വിശ്വനാഥന് ആനന്ദിനെ തോല്‍പ്പിച്ചത് കംപ്യൂട്ടറിന്റെ സഹായത്തോടെയെന്ന് നിഖില്‍ കാമത്ത്; ഞെട്ടി സോഷ്യല്‍ മീഡിയ
- വരുമാനം കൊവിഡ് പ്രതിരോധത്തിന്,അനി ഐ വി ശശിയുടെ തമിഴ് ഹ്രസ്വചിത്രം 'മായ' ശ്രദ്ധ നേടുന്നു
- പീഡനക്കേസില്‍ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റില്‍
- ബാലികയെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ബോക്സറെ കുത്തിക്കൊന്നു
പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 23കാരി അറസ്റ്റില്‍
അഹമ്മദാബാദ്: പതിനേഴുകാരന്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം നടന്നത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മാസം ഇരുപത്തഞ്ചിന് കൗമാരക്കാരനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ദിവസങ്ങള്‍ക്കു ശേഷം സൂറത്തില്‍ നിന്നാണ് പതിനേഴുകാരന്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം കഴിയുകയായിരുന്ന പയ്യനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
വിവാഹം ചെയ്യാമെന്ന വാഗ്ദാനം നടത്തിയാണ് പയ്യനെ യുവതി തട്ടിക്കൊണ്ടുപോയത്. പയ്യനെ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.