പീഡനക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (16:51 IST)
പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ കേസ് വിചാരണ തുടങ്ങാനിരിക്കെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി അട്ടച്ചാക്കൽ കൊല്ലത്തുമൺ അനൂപ് ജി നായർ എന്ന 35 കാരനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2018 ൽ നടന്ന പീഡനശ്രമം കേസുമായി ബന്ധപ്പെട്ട്ട് വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവത്തെ എന്ന് പോലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. അതെ സമയം സംഭവത്തിന് മുമ്പ് ഇയാൾ സുഹൃത്തിനെ വിളിച്ചു വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു.

പറഞ്ഞതനുസരിച്ചു സുഹൃത്തി എത്തി കതക് തുറന്നു നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :