പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി

എ കെ ജെ അയ്യര്‍| Last Modified ശനി, 5 ഡിസം‌ബര്‍ 2020 (09:29 IST)
ഓയൂര്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ
കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഓയൂര്‍ കോട്ടയ്ക്കവിള കൊല്ലം കോളനിയില്‍ അനീഷ് എന്ന 23 കാരനാണ് വീണ്ടും പോലീസ് പിടിയിലായത്.

രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയിരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിച്ചിരുന്നു. കേസിനെ തുടര്‍ന്ന് ഇയാളെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്‌റ് ചെയ്തു ജയിലിലാക്കിയിരുന്നു.

എന്നാല്‍ ഈ വര്ഷം ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. കുട്ടി ജില്ലാ ആശുപത്രിയില്‍ പ്രസവിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിയെ വീണ്ടും പോക്‌സോ പ്രകാരം പോലീസ് അറസ്‌റ് ചെയ്തത്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :