അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കണ്ടക്ടര്‍ അറസ്റ്റില്‍
- പീഡന ആരോപണം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പുറത്ത്
- യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി; നഷ്ടപരിഹാരമായി 15ലക്ഷം രൂപനല്കാന് യുവതിയുടെ കുടുംബത്തോട് കോടതി
- ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
- യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 3 പേര് പിടിയില്‍
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ബീച്ച് നഗര്‍ പുതുവല്‍ പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് എന്ന 23 കാരനാണ് പോലീസ് പിടിയിലായത്.
നവംബര്‍ ഇരുപതിന് വൈകിട്ടാണ് അജിത്ത് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എസ.എച്ച്.ഓ കെ.വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം കേസ് അന്വേഷണം ആരംഭിച്ചു. സംഭവം കേസായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചിട്ടാണ് ഒളിവില്‍ പോയത്.
അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കല കനാല്‍ ഭാഗത്തുള്ളതായി രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ പിടികൂടി. ലൈംഗികാതിക്രമത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തത്.
അടുത്ത ലേഖനം