1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Peruvannamoozhi Kozhikkode

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

Harassment
കോഴിക്കോട്: ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അദ്ധ്യാപകൻ ചെരുവിൽ ബിജോ മാത്യു എന്ന നാല്പത്തിനാലുകാരനെ പെരുവണ്ണാമൂഴി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി പതിനേഴിനായിരുന്നു വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്. എൻ.സി.സി ക്യാമ്പ് സമയത്ത് ഉൾപ്പെടെ അദ്ധ്യാപകൻ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് കേസിനെ തുടർന്ന് അധ്യാപകനെ സ്‌കൂൾ അധികാരികൾ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിനിടെ അദ്ധ്യാപകൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്‌പെക്ടർ ജിതിൻ വസിന് മുന്നിൽ പ്രതി കീഴിടങ്ങി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 
 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
Eid Ul Fitr: ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെ അവധി