ഒന്നരവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (20:08 IST)
തിരുവനന്തപുരം: കേവലം ഒന്നര വയസു മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ അലിപുർദാർ ജില്ലാ സ്വദേശി കാച്ചിനി ബംഗ്ളാ സ്കൂളിനടുത്ത് താമസം രാജ്‌നാഥ് ഉരവ (30) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് നേരെ ഇയാൾ അതിക്രമം കാട്ടിയത്. മാതാവിന്റെ പരാതിയിൽ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത ഇയാളെ പിടികൂടിയത്. കാര്യവട്ടം കാമ്പസിനടുത്ത് ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി സി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :