ബാലികയെ പീഡിപ്പിച്ച വയോധികന് ഏഴു വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ശനി, 5 നവം‌ബര്‍ 2022 (18:19 IST)
പാലക്കാട്: ഏഴു വയസുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട ബാലികയ്ക്കു നേരെ ലൈംഗിക അതിക്രമം കാട്ടിയ വയോധികനു കോടതി ആറു വർഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോറ്റശേരി ഇരുപുറത്തുവീട്ടിൽ ശിവരാമൻ എന്ന 74 കാരനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മങ്കര ഇൻസ്‌പെക്ടർ ആയിരുന്ന പ്രകാശൻ ഡി.വൈ.എസ്.പിമാരായ സാജു എബ്രഹാം, ബാബു കെ.തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കിയതും കുറ്റപത്രം സമർപ്പിച്ചതും. പിഴ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനാണ് കോടതി വിധി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :