1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Chengannur Othara

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിനെതിരെ കേസ്

Harassment
യുവതിയുമായി പരിചയപ്പെട്ട ശേഷം അടുക്കുകയും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് തിരയുന്നു  ഓതറ തൈമറവുംകര സ്വദേശി അരുണ്‍ ആണ് ചെങ്ങന്നൂര്‍ സ്വദേശിനിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്.
 
പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് അരുണിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്‌റ് മുപ്പതിന് മുളക്കുഴ യക്ഷിമാല കാവില്‍ വച്ചുവിവാഹം നടത്താമെന്നു പറഞ്ഞായിരുന്നു യുവതിയെ പീഡിപ്പിച്ചത്.  എന്നാല്‍ പിന്നീട് ഇയാള്‍ വിശ്വാസ വഞ്ചന കാട്ടി മുങ്ങുകയായിരുന്നു. 
 
തുടര്‍ന്നാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പ്രതിയും കുടുംബവും വീട് പൂട്ടി സ്ഥലം വിട്ടതായാണ് വിവരം. സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 6 ജില്ലകളിൽ 300ന് മുകളിൽ രോഗികൾ