കോഴിക്കോട്|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (18:38 IST)
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി എസ് നിലപാട് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നു കെ കെ രമ. കേരളത്തിലെ പൊതുസമൂഹമാണ് വി എസിനെ തിരുത്തിച്ചത്.
താല്‍ക്കാലിക തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള മലക്കം മറിച്ചില്‍ ശരിയല്ല. ശരിയായ നിലപാടുകള്‍ക്കൊപ്പം വി എസ് നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിനു ജനപിന്തുണ ലഭിക്കുന്നത്.
ടി പി വധത്തില്‍ പാര്‍ട്ടി നിലപാട് ശരിവച്ച വി എസ് തിരുത്തേണ്ടിവരുമെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം ബോധ്യപ്പെടാന്‍ വി എസിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പരാജയം വരെ കാത്തിരിക്കേണ്ടി വന്നുവെന്നും രമ പറഞ്ഞു.