ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (13:57 IST)
പത്തനംതിട്ട: ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം മാടുമേച്ചിലിൽ പടിഞ്ഞാറേ പുത്തൻ പുരയിൽ രാജ ദുരയുടെ മകൻ ബിജു (39), ഭാര്യ രജനി (സുമ-34) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷമായി ബിജു കാൻസറിന്‌ ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയും ഇവരെ അലട്ടിയിരുന്നു. മക്കൾ വിഷ്ണു, വൈഷ്ണവി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :