ഹജ്ജ് തീര്‍ത്ഥാടനം: 1026 പേരുടെ യാത്രാപട്ടികയായി

കൊണ്ടോട്ടി| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (18:51 IST)
ഇക്കൊല്ലത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ 1026 പേരുടെ യാത്രാ പട്ടികയായി. വിസ സ്റ്റാമ്പ് ചെയ്യാത്തതിനാല്‍ നേരത്തേ പ്രസിദ്ധീകരിച്ച വിമാനയാത്രാ ഷെഡ്യൂളില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

തീര്‍ത്ഥാടകര്‍ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയമറിയുന്നതിനു ഹജ്ജ് ട്രയിനര്‍മാരുമായും വാളണ്ടിയര്‍മാരുമായും ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പുറപ്പെടുന്നവരുടെ പാസ്പോര്‍ട്ടുകള്‍ ഇന്ന് ഹജ്ജ് ഹൌസിലെത്തുമെന്നും അറിയിപ്പുണ്ട്.

ഇതില്‍ കേരളത്തിനു പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവരുടെ പാസ്പോര്‍ട്ടുകളും ഉണ്ടെന്ന് കമ്മിറ്റി അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :