വൈക്കം|
സജിത്ത്|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (14:58 IST)
ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ(അഖില) വീട്ടിൽ പൂർണ സുരക്ഷിതയാണെന്ന്
ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് അധ്യക്ഷ രേഖ ശർമ. അവരുടെ വീട്ടില്‍ ഒരുതരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും
ഹാദിയ സന്തോഷവതിയാണെന്നുമാണ് വൈക്കത്തെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ഹാദിയയുടെ ചിത്രവും
രേഖ ശർമ മൊബൈൽ ഉയർത്തി മാധ്യമങ്ങളെ കാട്ടി. രേഖ ശർമയുടെ സന്ദർശനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. മാധ്യമങ്ങൾ ആരോപിക്കുന്ന പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിതമായ മതപരിവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു.
ഹാദിയയുടെ നിലപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാക്കുന്ന സമയത്ത് ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ അറിയിച്ചു. ഐഎസിന്റെ കെണിയിൽപെട്ടു സിറിയയിലേക്കു പോയെന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ കാണുമെന്നാണ് വിവരം. വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല.