ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (09:01 IST)
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ
ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. തീവ്രവാദി നിലപാടുള്ള പലരുമായും ഷഫിൻ ജഹാനു ബന്ധമുണ്ടെന്നാരോപിച്ചും മറ്റും ഹാദിയയുടെ പിതാവ് ചില രേഖകൾ കോടതിക്കു നൽകിയിട്ടുണ്ട്. ഇതും കോടതി ഇന്നു പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.