ഗുരുവായൂരിൽ വിഷുക്കണി ദർശനം വെളുപ്പിന് രണ്ടര മണിമുതൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 ഏപ്രില്‍ 2022 (20:22 IST)
ഗുരുവായൂർ: ഇത്തവണ നാളെ മേടം രണ്ടിന് വരുന്ന വിഷു കണി കണ്ട് തൊഴാനായി ഗുരുവായൂരിൽ ഭക്തർക്കു വെളുപ്പിന് രണ്ടര മണിമുതൽ ദർശന സൗഭാഗ്യം ലഭിക്കും. രണ്ടര മുതൽ മൂന്നര വരെയാണ് വിഷുക്കണി ദർശനം. ഇന്ന് രാത്രിത്തെ അത്താഴ പൂജയ്ക്ക് ശേഷം തന്നെ മൂല വിഗ്രഹത്തിന്റെ വലതു വശത്തായി മുഖമണ്ഡപത്തിലാണ് കണിയൊരുക്കുന്നത്.

ഗുരുവായൂർ മേൽശാന്തി തിയന്നൂർ കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ വച്ചിരിക്കുന്ന കണി കണ്ടശേഷമാണ് ശ്രീകൃഷ്ണഭഗവാന്റെ ശ്രീകോവിലിനുള്ളിൽ ഒരുക്കിവച്ചിരിക്കുന്ന കണിസാധനങ്ങളിലെ മുറി തേങ്ങായിൽ ദീപം തെളിയിച്ചു ഭഗവാനെ കണികാണിക്കും. തൊട്ടുപിറകെ ഭക്തർക്കും ക്ഷേത്രത്തിൽ ദര്ശനത്തിനെത്താൻ അനുവദിക്കും.

ഇത്തവണ ഗുരുവായൂരിൽ വിഷുവിളക്ക് സമ്പൂർണ്ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ലണ്ടൻ വ്യവസായിയും പരേതനായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ പേരിലാണ് എല്ലാ കോലവും ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :