സുരേഷ്‌ഗോപിയുടെ കൈനീട്ടം കൊടുക്കേണ്ട: ശാന്തിക്കാരെ വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (15:26 IST)
കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാർ വിഷുകൈനീട്ടം നൽകാനായി സ്വകാര്യവ്യക്തികളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന് ബോർഡിനു കീഴിലെ മേൽശാന്തിക്കാരോട് നിർദേശിച്ച് ദേവസ്വം ബോർഡ്. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് പണം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.

മേൽശാന്തിമാർക്ക് വേണമെങ്കിൽ സ്വന്തം നിലയിൽ പണം നൽകാമെന്നും മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവ് ഇല്ലെന്നും ബോർഡ് വക്താവു പറഞ്ഞുകൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞയാഴ്‌ച മുതൽ തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കിയിരുന്നു. ശേഷം ഇവര്‍ക്ക് ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തൻ ഒരു രൂപ നോട്ടുകൾ കൈനീട്ട നിധിയായി നൽകി.

ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണെന്നും ഇത് തിരിച്ചറിയാൻ തൃശൂരിലെ ജനങ്ങൾക്ക് കഴിവുണ്ടെന്നുമാണ് സംഭവത്തെ പറ്റി സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :