1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ജിംനേഷ്യം ഉടമ അറസ്റ്റിൽ

Cheating
ആലപ്പുഴ: സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കാനാണ് ജിംനേഷ്യം ഒരു മറയാക്കിയ വിരുതൻ പോലീസ് പിടിയിലായി. ഹരിപ്പാട് ടൗൺഹാൾ കവലയ്ക്കടുത്ത് ജിപ്സ് ഫിറ്റ്നസ് സെന്റർ ഉടമ ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്‌സൺ ജോയി (35) ആണ് പോലീസ് പിടിയിലായത്.

ഇയാൾ ജിമ്മിലെത്തുന്ന സ്ത്രീകളോട് തനിക്ക് ചെറിയ സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും തന്നെ സഹായിച്ചാൽ ജിമ്മിന്റെ പാർട്ട്ണർഷിപ്പിൽ അവരെയും ചേർക്കണമെന്ന് വാഗ്ദാനം ചെയ്‌തു പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. ഇതിനൊപ്പം ഇയാൾ വരുമാനത്തിന്റെ പകുതി ഷെയർ ചെയ്യാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

എന്നാൽ പണം കൊടുത്ത സ്ത്രീകൾ വരുമാനം ആവശ്യപ്പെട്ടപ്പോൾ അവരുടെ ചിത്രം ശേഖരിച്ച ശേഷം ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഒമ്പതു ലക്ഷം, 23 ലക്ഷം എന്നിങ്ങനെ നൽകിയ രണ്ടു സ്ത്രീകൾ ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വിദേശത്തായിരുന്ന ജിബ്‌സൺ കൊച്ചി വിമാന താവളത്തിൽ എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
അടുത്ത ലേഖനം
ഇസാഫ് ബാങ്കിൽ കവർച്ച : ലോക്കറിൽ നിന്ന് 268000 നഷ്ടപ്പെട്ടു