അബിൻ വർക്കിയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല, കെ എം അഭിജിത്തിനായി ഉമ്മൻ ചാണ്ടി വിഭാഗം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിന് കടുത്തമത്സരം

കെ എം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവരെയാണ് ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് പിന്തുണയ്ക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരന്‍ ഇവരില്‍ ആരെങ്കിലും ഒരാളാകണമെന്ന ആവശ്യമാണ് ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നത്.

Abin varkey, K M Abhijith,Shafi Parambil MP, Rahul mamkoottathil, youth congress, allegations,ഷാഫി പറമ്പിൽ, ഹണി ഭാസ്കരൻ, കേരള യൂത്ത് കോൺഗ്രസ്, പരാതി, കേരളം, രാഹുൽ മാങ്കൂട്ടത്തിൽ, കെ എം അഭിജിത്, അബിൻ വർക്കി
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (15:28 IST)
സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള പോര് കനക്കുന്നു.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി വിഭാഗവും രമേശ് ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്. കെ എം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവരെയാണ് ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് പിന്തുണയ്ക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരന്‍ ഇവരില്‍ ആരെങ്കിലും ഒരാളാകണമെന്ന ആവശ്യമാണ് ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നത്.


സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതോടെ മത്സരത്തിന് ചൂടേറിയിട്ടുണ്ട്. ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവര്‍ക്ക് വേണ്ടിയാണ് കടുത്ത മത്സരമുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ പക്ഷമാണ് ബിനു ചുള്ളിയിലിന് വേണ്ടി രംഗത്തുള്ളത്. അതേസമയം അബിന്‍ വര്‍ക്കിയെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാനാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ ആഗ്രഹം.
എം കെ രാഘവന്‍ എം പിയും, എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും കെ എം അഭിജിത്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :