Atham: ഇനി ഓണനാളുകള്‍, നാളെ അത്തം

സെപ്റ്റംബര്‍ നാലിന് ഉത്രാടം

Onam, Onam Celebration, Onam 2025 Kerala, ഓണം വാരാഘോഷം
Onam 2025
രേണുക വേണു| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (13:04 IST)

Atham: ഓണം വരവായി..! നാളെ ചിങ്ങമാസത്തിലെ അത്തം. ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അതായത് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച.

സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്.

അത്തം മുതല്‍ ഉത്രാടം വരെ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് ഓണച്ചന്തകളും ആരംഭിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :