ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം; കേസെടുക്കുമെന്ന് തോമസ് ഐ​സ​ക്

ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം

  Thomas isaac , GST , LDF government , BJP , MRP price , തോ​മ​സ് ഐ​സ​ക് , ച​ര​ക്ക് സേ​വ​ന നി​കു​തി , കോ​ഴി​യി​റ​ച്ചി , റാം വിലാസ് പാസ്വാന്‍ , കേന്ദ്രസര്‍ക്കാര്‍ , ജി എസ് ടി , കേന്ദ്രമന്ത്രി
തി​രു​വ​ന​ന്ത​പു​രം| jibin| Last Updated: വെള്ളി, 7 ജൂലൈ 2017 (20:43 IST)
ച​ര​ക്ക് സേ​വ​ന നി​കു​തിയുടെ (ജി​എ​സ്ടി) പേരില്‍ അമിത വില ഈടാക്കുന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ
ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.


എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വരെ കണ്ടെത്താന്‍
വ്യാ​പ​ക ടെ​സ്റ്റ് പ​ര്‍​ച്ചേ​സു​ക​ള്‍ ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​ഴി​യി​റ​ച്ചി 87 രൂ​പ​ക്ക് സം​സ്ഥാ​ന​ത്ത് വി​ല്‍​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന് മുന്നറിയിപ്പ് നൽകി.

നിർദേശം അവഗണിക്കുന്നവർക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തിൽ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവർക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരു വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :