ഈ ജിഎസ്ടി പരിഹാസ്യം, യുപി‌എയുടെ ജിഎസ്ടി ഇങ്ങനെയായിരുന്നില്ല: ചിദംബരം

GST, Chidambaram, Narendra Modi, Business, ജിഎസ്ടി, ചിദംബരം, നരേന്ദ്ര മോദി, ബിസിനസ്, വാണിജ്യം
ന്യൂഡല്‍ഹി| BIJU| Last Updated: വ്യാഴം, 6 ജൂലൈ 2017 (21:09 IST)
ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ജി എസ് ടി പരിഹാസ്യമാണെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. യു പി എ സര്‍ക്കാര്‍ വിഭാവന ചെയ്ത ജി എസ് ടി ഇങ്ങനെ ആയിരുന്നില്ലെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു പരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം ജി എസ് ടി നടപ്പില്‍ വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. രണ്ടുമാസമെങ്കിലും വൈകി ജി എസ് ടി നടപ്പാക്കുകയായിരുന്നു ലക്‍ഷ്യസാധ്യത്തിനായി വേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിലയില്‍ വികലവും പരിഹാസ്യവുമായ ഒരു കാര്യമാണുണ്ടായിരിക്കുന്നത് - ചിദംബരം പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളും വൈദ്യുതിയും റിയല്‍ എസ്റ്റേറ്റുമൊക്കെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണം. നികുതി നിരക്കുകള്‍ 18 ശതമാനത്തില്‍ താഴെയാക്കണം. ഇതിനായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തും. പരോക്ഷനികുതികള്‍ എല്ലാം ഉള്‍പ്പെടുത്തി ഒറ്റ പരോക്ഷനികുതിയാക്കുകയാണ് വേണ്ടത് എന്നും പി ചിദംബരം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :