ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 4 ജൂലൈ 2017 (20:41 IST)
പാചകവാതക വില ആളിക്കത്തിച്ച് ചരക്ക് സേവന നികുതി (ജിഎസ്ടി). ജിഎസ്ടി പ്രാബല്യത്തിൽവന്നതോടെ സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർദ്ധിച്ചു. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 11 രൂപ 50 പൈസയും വര്‍ധിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന ചുങ്കം ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജിഎസ്ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഇതാണ് വര്‍ദ്ധനയ്ക്ക് കാരണമായത്.
ജൂലൈ ഒന്നിനു ശേഷം ഡൽഹിയിൽ സബ്സിഡിയുള്ള സിലണ്ടറിന് (14.2 കിലോ) 446.65 രൂപയായിരുന്നത് 477.46 ആയാണ് വർധിച്ചത്. മുംബൈയിൽ ഡൽഹിയിലേതിനേക്കാൾ വിലവർദ്ധിക്കും. സിലണ്ടർ ഒന്നിന് 14.28 രൂപ വര്‍ദ്ധിച്ച് 491.25 രൂപയാകും.