അനുബന്ധ വാര്‍ത്തകള്‍
- കെവിന്‍ വധം: പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത - എഎസ്ഐ ബിജുവിനെ പിരിച്ചുവിട്ടേക്കും
- മലപ്പുറത്ത് വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
- എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു - പൊലീസ് നടപടിക്കെതിരെ പ്രതിഷേധം
- എടപ്പാള്‍ പീഡനം: തിയേറ്ററിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് - തിയേറ്റര്‍ ഉടമ അറസ്റ്റില്‍
- കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, കുറ്റക്കാർക്കെതിരെ കർശന നടപടി, പ്രതിപക്ഷം സംഭവത്തിൽ രാഷ്ട്രീയനില കൊണ്ടുവരാൻ നോക്കി: മുഖ്യമന്ത്രി സഭയിൽ
ശബരിമലയിലേക്ക് പറക്കാമോ എന്ന് ഒൻപത് മാസത്തിനുള്ളിൽ അറിയാം !
എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല തീർത്ഥാടകർക്കായുള്ള ഗ്രീൻ ഫീൽഡ്സ് എയർപോർട്ടിന്റെ സാധ്യതാ പഠനം ലൂയീസ് ബർഗർ കൺസൾട്ടിംഗ് കമ്പനി നടത്തി വരികയാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം
2017 സെപ്റ്റംബർ 25ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി, പരിസ്ഥിതി ആഘാത പഠനങ്ങൾ പൂർത്തിയാക്കി പദ്ധതിക്കാവശ്യമായ അനുമതി, അംഗീകാരം എന്നിവ ഒൻപത് മാസത്തിനകം ലഭ്യമാക്കണം എന്ന വ്യവസ്ഥയിലാണ് പ്രസ്തുക സ്ഥാപനം കെ എസ് ഐ ഡി സിയുമായി കരാർ ഒപ്പുവച്ചിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി നിയമ സഭയിൽ വിശദീകരിച്ചു.