പൊതുമുതല്‍ നശിപ്പിക്കുന്ന 'റെയില്‍ ഹൂണ്‍സ്' കേരളത്തിലും; ഷെര്‍ണൂരില്‍ ആക്‌സിഡന്റ് റിലീഫ് വെഹിക്കിള്‍ വൃത്തികേടാക്കി

പൊതുമുതല്‍ നശിപ്പിക്കുന്ന സംഘടന ' റെയില്‍ ഹൂണ്‍സ്' കേരളത്തില്‍

ഷൊര്‍ണൂര്‍| priyanka| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (13:24 IST)

പൊതു മുതല്‍ നശിപ്പിക്കുന്ന റെയില്‍ ഹൂണ്‍സ് എന്ന അന്താരാഷ്ട്ര തീവ്ര സംഘടന കേരളത്തിലും. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഘടനയുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. സ്‌റ്റേഷനില്‍നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് വെഹിക്കിളില്‍ സ്േ്രപ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ചാണ് റെയില്‍ ഹൂണ്‍സ് സാന്നിദ്ധ്യം അറിയിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ഏഴാം നമ്പര്‍ പ്ലാറ്റ് ഫോമിനടുത്ത് പന്ത്രണ്ടാമത് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ആക്‌സിഡന്റ് റിലീഫ് വെഹിക്കിള്‍ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം വരച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ബോഗികളാണ് വെഹിക്കിളില്‍ ഉള്ളത്. ഇതില്‍ മൂന്ന് ബോഗികളിലാണ് ചിത്രം വരച്ചിരിക്കുന്നത്. റെയില്‍ ഹൂണ്‍സിന്റെ ചുരുക്കമായ ആര്‍എസ്, എച്ച് എന്നീ അക്ഷരങ്ങളാണ് ബോഗികളില്‍ വരച്ചിരിക്കുന്നത്.

ഇതിനടിയില്‍ റെയില്‍ ഹൂണ്‍സ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുമുണ്ട്. ഇന്ന് രാവിലെ നടത്തിയ പതിവ് പരിശോധനയില്‍ ഇത് ശ്രദ്ധയില്‍പെട്ടിരുന്നില്ല. ദക്ഷിണ റെയില്‍വേയുടെ ഏറ്റവും വലിയ ആക്‌സിഡന്റ് വെഹിക്കിളാണ് ഇത്. സംഭവത്തെ കുറിച്ച് റെയില്‍വേ സംരക്ഷണ സേനയും പൊലീസും സംയുക്ത അന്വേഷണം ആരംഭിച്ചു. പൊതുമുതലുകളില്‍ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയില്‍ ഹൂണ്‍സിന്റെ സ്വഭാവം. ബ്രിട്ടനിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തെ പറ്റി കൃത്യമായ വിവരങ്ങളില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :