Shawarma: ഷവർമ്മ വിൽക്കാൻ ഇനി ലൈസൻസ് വേണം. ലൈസൻസില്ലാതെ വിറ്റാൽ 5 ലക്ഷം പിഴ, ആറ് മാസം ജയിൽ ശിക്ഷ

ലൈസൻസില്ലാതെ ഷവർമ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

അഭിറാം മനോഹർ| Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:38 IST)
വൃത്തിഹീനമായ സാഹചര്യങ്ങളിൽ വിൽക്കുന്നത് നിയന്ത്രിക്കാൻ മാർഗനിർദേശം പുറത്തിറക്കി സർക്കാാർ. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

പാഴ്സൽ നൽകുന്ന ഷവർമ പാക്കുകളിൽ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിന് ശെഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം. ഷവര്‍മ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വ‍ൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം/ തൊഴിലാളികൾ കൃത്യമായി പരിശീലനം ലഭിച്ചവരാകണം. ഇറച്ചിമുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം.ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.

ഷവർമ തയ്യാറാക്കാനുള്ള ഉത്പന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവു. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി സ്റ്റിക്കറുകൾ വേവണം.ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം.പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിന് ശേഷം ഉപയോഗിക്കാൻ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :