ഇനി താഴ്മയായി അപേക്ഷിക്കേണ്ട: ഒഴിവാക്കാൻ സർക്കാർ നിർദേശം

അഭിറാം മനോഹർ| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:08 IST)
സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശം.സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ താഴ്മയായി അപേക്ഷിക്കുന്നു. എന്ന് എഴുതേണ്ടതില്ല.

അപേക്ഷിക്കുന്നു, അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്ന് മാത്രം ഇനി ഉപയോഗിച്ചാൽ മതിയാവും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തിൽ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :