സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (15:43 IST)
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഈ സംഭവത്തില്‍ എനിക്ക് അതീവ ദുഃഖമുണ്ട്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തോട് എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക. ആ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും ദുഃഖം കാണണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന വ്യക്തിയെ വെട്ടികൊല്ലുന്ന പാരമ്പര്യമാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കമ്മ്യൂണിസം എല്ലായിടത്തും തകര്‍ന്നത് അക്രമം കൊണ്ടാണെന്നും ആകെയുള്ളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :