ശ്രീനു എസ്|
Last Modified ചൊവ്വ, 13 ജൂലൈ 2021 (12:39 IST)
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. ജൂലൈ 14 രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. ബുധനാഴ്ച വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം
ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട്
6 മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.
സ്ത്രീ സുരക്ഷ
ലക്ഷ്യ മാക്കികൊണ്ട് സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സീയുക്തമായി ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉത്ഘാട നവും
ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നതാണ്.