മന്ത്രി വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ മുടക്കിയത് മൂന്ന് കോടി

തിരുവനന്തപുരം| Last Modified വെള്ളി, 20 ജൂണ്‍ 2014 (15:21 IST)
സംസ്ഥാന സര്‍ക്കാര്‍ മന്ത്രി വാഹനങ്ങള്‍ വാങ്ങാന്‍ മുടക്കിയത് 3.08 കോടി രൂപ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മന്ത്രിമാര്‍ക്കായി 21 ഇന്നോവ കാറുകളും മൂന്നു ടയോട്ട ആള്‍ട്ടിസ് കാറുകളുമാണു വാങ്ങിയത്. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് പികെ അബ്ദു റബ്ബിനും പുതിയ കാറുകള്‍ വാങ്ങി.

എന്നാല്‍ ഇബ്രാഹിം കുഞ്ഞിനു വേണ്ടി ആള്‍ട്ടിസിനു പുറമേ ഇന്നോവയും വാങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു വേണ്ടി രണ്ട് ഇന്നോവ കാറുകളും വാങ്ങി.

ഖജനാവില്‍ അത്യാവശ്യ ചെലവുകള്‍ക്ക് പണമില്ലാത്തപ്പോഴാണ് വാഹനങ്ങള്‍ വാങ്ങാ‍നുള്ള ധൂര്‍ത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :