മരട് ഫ്ലാറ്റ്: വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ - ക്ഷമ ചോദിച്ച് ചീഫ് സെക്രട്ടറി

 supreme court , filed affidavit , marad case , ടോം ജോസ് , മരട് കേസ് , സര്‍ക്കാര്‍ , സുപ്രീം‌കോടതി
ന്യൂഡല്‍ഹി/കൊച്ചി| മെര്‍ലിന്‍ സാമുവല്‍| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (16:14 IST)
മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. വിധി ലംഘിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു എന്നും ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയെ ബോധിപ്പിച്ചു.

മരട് കേസിൽ കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയിൽ ബോധിപ്പിച്ചു.

കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മുന്നോടിയായി കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. കെട്ടിടം പൊളിക്കാൻ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഫ്ലാറ്റും സ്ഥലവും നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതായും സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചുരുങ്ങിയ സമയം കൊണ്ട് 343 ഫ്ളാറ്റുകൾ ഉള്ള അപ്പാർട്ടുമെന്റുകള്‍ പൊളിക്കാന്‍ ബുദ്ധുമുട്ടുണ്ട്. ഇതിനായി വലിയ സാങ്കേതിക സംവിധാനങ്ങൾ ആവശ്യമാണ്. മദ്രാസ് ഐ ഐ ടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :