പെരിയ ഇരട്ടക്കൊല: സിപിഎം നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് - സിബിഐ വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

Government , periya muder case , police , murder , കോൺഗ്രസ് , പൊലീസ് , സി ബി ഐ , പെരിയ
കൊച്ചി| Last Modified വെള്ളി, 12 ഏപ്രില്‍ 2019 (15:01 IST)
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തർ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. കേസിൽ സിപിഎം നേതൃത്വത്തിന് പങ്കില്ല. കേസിലെ മുഖ്യപ്രതി പീതാംബരന്‍ പിടിയിലായിട്ടുണ്ട്.
ഇയാളുടെ വ്യക്തി വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

പ്രതികളെ പാർട്ടിയോ സർക്കാരൊ സഹായിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കേസന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ പ്രസംഗം മാത്രമാണ്. പ്രസംഗവും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്നതടക്കമുള്ള ഭീഷണി പീതാംബരന്‍ മുഴക്കുകയുണ്ടായി. തുടര്‍ന്നാണ് പീതാംബരന്‍ അനുയായികളെ കൂട്ടി കൊലപാതകം നടത്തിയതെന്നും സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച്​ഡിവൈഎസ്പി പ്രവീൺ പിഎം ആണ്​സർക്കാരിന്​ വേണ്ടി വിശദീകരണം കോടതിയിൽ സമർപ്പിച്ചത്​.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :