നടിയില്‍ നിന്ന് 25കോടി തട്ടിയെടുക്കാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍; പ്രതികള്‍ക്ക് ലഭിച്ചത് 50000രൂപ - ഉപയോഗിച്ചത് രണ്ട് തോക്കുകള്‍

 Leena maria paul , salon shootout , police , Raivi pujari , ബ്യൂട്ടി പാർലര്‍ , ലീന മരിയ പോള്‍ , മുംബൈ
കൊച്ചി| Last Modified വെള്ളി, 12 ഏപ്രില്‍ 2019 (14:38 IST)
കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർക്കാനുള്ള ക്വട്ടേഷന് ഏറ്റെടുത്ത പ്രതികളുടെ വീട്ടിൽ നിന്ന് മൂന്ന് തോക്കുകൾ കണ്ടെത്തി. പിടിയിലായ ബിലാല്‍, വിപിന്‍ എന്നിവരുമായി
നടത്തിയ തെളിവെടുപ്പിലാണ് നാടൻ തോക്കും പിസ്‌റ്റളും കണ്ടെത്തിയത്.

വെടിവയ്പു നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്ന ദൗത്യമായിരുന്നു പെരുമ്പാവൂരുള്ള ഗുണ്ടാ സംഘം എറണാകുളം സ്വദേശികളായ വിപിനെയും ബിലാലിനെയും ഏൽപിച്ചിരുന്നത്. ഒരു കോടി രൂപയായിരുന്നു വാഗ്ദാനം.

വെടിവയ്‌പിന് ശേഷം പ്രതികള്‍ക്ക് ആകെ നല്‍കിയത് 50000 രൂപ മാത്രമാണ്. ബാക്കി തുകയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെടാൻ ഇവർക്ക് സാധിച്ചില്ല. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയത്. ഇതു നടക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് നേരെ വെടിയുതിര്‍ത്തതെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :