1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling karipur

മാസ്‌കിലൂടെയും സ്വര്‍ണക്കടത്ത്: കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

Karipur
മാസ്‌കിലൂടെയും സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിന്നെത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. എന്‍ 95മാസ്‌കിന്റെ വാല്‍വിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 
 
40ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. വിമാനം ഇറങ്ങുമ്പോള്‍ കസ്റ്റംസ് പരിശോധനയില്‍ പിടിയിലാകുകയായിരുന്നു.
അടുത്ത ലേഖനം
വിവാദ യൂട്യൂബര്‍ വിജയ് പി നായരെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു