രഹസ്യഭാഗത്ത് പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 26 ലക്ഷം രൂപ വിലവരുന്ന അര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ഇയാള്‍ മലദ്വാരത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ ആള്‍ 275 ഗ്രാം സ്വര്‍ണ്ണമാണ് ഒളിച്ചുകടത്താണ് ശ്രമിച്ചത്. കാസര്‍കോട് സ്വദേശി അബ്ദുല്‍ കബീര്‍ ചെരുപ്പില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്.
