അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (16:56 IST)
സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. 50 വർഷകാലത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൻറ്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലായിരിക്കും.
വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരത്തിന് പുറമെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം പൊതുസ്വകാര്യ പങ്കാളിത്തത്തോട് കൂടി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിംഗും പറഞ്ഞു. ടെൻഡർ വഴി ഏറ്റവും കൂടുതൽ തുക നിർദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതെന്ന് പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.