കരിപ്പൂരിൽ 60 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍| Last Updated: ശനി, 2 സെപ്‌റ്റംബര്‍ 2023 (16:50 IST)
കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ 60 ലക്ഷത്തിന്റെ സ്വർണ്ണവുമായി പിടിയിലായി. മാമ്പുഴ സ്വദേശി തയ്യിൽ മുനീ ബാബു ഫൈസി എന്ന 39 കാരനാണ് സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്നു പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ ജിദ്ദയിൽ നിന്നാണ് ഇയാൾ എത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1167 ഗ്രാം സ്വർണ്ണ മിശ്രിതം കസ്റ്റംസ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. മിശ്രിതത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം ഇയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :